Contact Us : 04998-214360      Email Us : info@ananthapuratemple.com

ചരിത്രം

പൌരാണിക പാശ്ചാത്തലം

     വൈകുണ്ഡ സാദൃശ്യമായ ദേവാലയത്തിന്‍റെ ആദിശേഷന്‍റെ മുകളില്‍ ശ്രീമന്നരായണന്‍ ശ്രീദേവി ഭൂദേവിമാര്‍ ഇരു വശങ്ങളിലുമായി,ഉപവിഷ്ടനായിയിരുക്കുന്ന  ഭാവത്തിലാണ് ഈ ക്ഷേത്രത്തിലെ വിഗ്രഹം ദേവാലത്തിന് ചുറ്റും ക്ഷീരസാഗരത്തെ പ്രതിനിധാനം ചെയ്യുന്ന തടാകം ക്ഷീരസാഗരത്തില്‍ യക്ഷന്‍മാരും  ഗന്ധര്‍വന്മാരും താമസിച്ചിരുന്നു.ക്ഷീരസാഗരത്തില്‍ താമസിക്കുന്നുവെങ്കിലും വൈകുണ്ഡത്തിന്‍റെ  കാവല്‍ക്കാരന്‍ കൂടിയാണ് ഈ മുതല.ശ്രീ അനന്തപത്‌മനാഭസ്വാമി ക്ഷേത്രത്തിന്‍റെ കാവല്‍ക്കാരനായ വരുണന്‍ തന്നെയാണ് ഈ മുതലയെന്ന് പഴയകാലത്തെ മനുഷ്യര്‍ അഭിപ്രായപ്പെടുന്നു.

ഗോശാലകൃഷ്ണന്‍

     കുളത്തിന്‍റെ തെക്കുപടിഞ്ഞാറെ മൂലയില്‍ പുരാതന കാലത്തെ ഓര്‍മ്മിപ്പിക്കുന്ന ഗോപാലകൃഷ്ണന്‍ന്‍റെ അമ്പലമുണ്ട്.വില്വമംഗലസ്വാമികളുടെ ആരാധന ദൈവം കൂടിയാണ് ഗോപാല കൃഷ്ണന്‍.സ്വാമികളുടെ വാസസ്ഥലവും ഇതുതന്നെയാണ് പ്രശ്നം വെച്ചതില്‍ നിന്നും അറിയാന്‍ സാധിച്ചത്.അനന്തപദ്മനാഭ സ്വാമി  ക്ഷേത്രത്തിന്‍റെ നിര്‍മ്മാണത്തിന് മുമ്പ് തന്നെ ഈ ദേവാലയം ഇവിടെ ഉണ്ടായിരുന്നുവെന്നും ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ഗോപാല കൃഷ്ണനാന്നെന്നും തെളിഞ്ഞിട്ടുണ്ട്.കൈയ്യില്‍ കോല്‍ പിടിച്ചു നില്‍ക്കുന്ന സുന്ദരമായ കറുത്ത ശിലയില്‍ നിര്‍മ്മിച്ച വിഗ്രഹമാണ് ഈ ഗോപാലകൃഷ്ണ സ്വാമിയുടേതു.പശുക്കളെ  തൊഴുത്തില്‍ നിന്നും മേയ്ക്കാന്‍ കൊണ്ട് പോകുന്ന ഭാവത്തിലാണ് ഈ വിഗ്രഹം.സര്‍വ്വാഭിഷ്ടനായ ഈ ഗോപാലകൃഷ്ണ വിഗ്രഹം നിര്‍വിഘ്നം ഭക്തന്മാര്‍ക്ക് പുരാതനകാലം തൊട്ടു തന്നെ അഭയം കൊടുത്തു കൊണ്ടിരിക്കുന്നു.ചുറ്റും ഗോപുരങ്ങളുള്ള ഈ അമ്പലത്തിലെ തുളസിത്തറ,ഇവിടെ മഠം  സ്ഥിതിചെയ്തിരുന്നുവെന്നും മഠത്തിലെ കാര്യ കര്‍മ്മങ്ങള്‍ ഇവിടെ നടന്നിരുന്നുവെന്നും ഉള്ളതിന്‍റെ തെളിവാണ്.ദേവാലയത്തിന്‍റെ തെക്ക് പടിഞ്ഞാറ് ഭാഗത്തായി കാണുന്ന സ്വാമികളുടെ കുളിപ്പുരയുടെ മേല്‍ക്കൂരയും കല്ലുകൊണ്ട് തന്നെ നിര്‍മ്മിച്ചതായി കാണാം.ഇവിടെ അഷ്ടമിദിനത്തില്‍ ചന്ദ്രോദയം വരെ ഭജനാ  കാര്യങ്ങള്‍ നടന്നു വരുന്നു.ഇത് വളരെ ഗംഭീരമായി തന്നെ നടക്കുന്നുണ്ട്.

ശ്രീവനശാസതാവ്  

                പ്രധാന ദേവാലയത്തിന്‍റെ തെക്കുഭാഗത്ത്‌ പ്രവേശേന കവാടത്തിനു പുറത്തു പുരാതന വന ശാസ്താവിന്‍റെ വനമുണ്ട്. ഈ സ്ഥലത്തിന്‍റെ ചൈതന്യം ഇത് തന്നെയാണ് എന്ന് വേണമെങ്കില്‍ ഉഹിക്കം. ഉത്സവ ദിവസങ്ങളില്‍ ഇവിടെ ഉണ്ടായിരുന്ന ഈ സന്നിധി അടുത്ത കാലത്ത് പുനര്‍ജീവന്‍  പ്രാപിച്ചിരിക്കയാണ് വിശാലമായ തറയുടെ മുകളില്‍ കരിങ്കല്ലില്‍ തീര്‍ത്ത ശില്പം പ്രതിഷ്ടിക്കപ്പെട്ടിടുണ്ട്. എതിര്‍വശത്ത് ഗോപുരത്തിന്‍റെ രചന കാണാം. ചുറ്റുമുള്ള മേല്‍ക്കൂരയില്‍ ഇവിടുത്തെ പവിത്രത തനതായി നിലകൊള്ളുന്നു.

                ഈ വനശാസ്ത്ര സന്നിധാനത്തില്‍ വേട്ടക്കുരുവന്‍ (വേട്ടക്കാരു   മകന്‍ ) ദൈവത്തിന്‍റെ സാന്നി ദ്ധ്യമുണ്ട്. പ്രത്യേ സ്ഥലത്ത് തന്നെ ഇതിനു സ്ഥാനം നല്‍കിയിട്ടുണ്ട്.ശിവ ശക്തിയുടെ സാന്നിദ്ധ്യം ദേവാലയത്തിന്‍റെ നന്മയ്ക്കും തിന്മയ്ക്കും പ്രധാന കേന്ദ്രബിന്ദുവായിട്ടുണ്ടെന്നു പ്രശ്ന ചിന്ത  മൂലം അറിയാന്‍ സാധിച്ചു. ശബരിമല ശ്രീ അയ്യപ്പന്‍റെ ദര്‍ശനത്തിനായി മലകേറാന്‍ സിദ്ധന്‍മാരായ ഭക്തജനങ്ങള്‍ ധ്യാനവും ചെയ്ത് ഭജനകളും പാടി ശ്രീ വനശാസ്താവിന്‍റെയും വേട്ടക്കൊരു മകന്‍റെയും സന്നിധിയില്‍ എത്തുനത്തു വിശിഷ്ടമായ അനുഭവം തന്നെയാണെന്ന് ജനങ്ങള്‍ പറയുന്നു. ശ്രീ വനശാസ്താവിന്‍റെ സന്നിധിയില്‍ നിന്നും ഏകദേശം 40 വര്ഷം മുമ്പ് ഇരുമുടികെട്ടി ശ്രീ അയ്യപ്പ ദര്‍ശനം കഴിഞ്ഞു വന്ന സിദ്ധിബൈലിലെ ശ്രീകൃഷ്ണ ശെട്ടി എന്ന ഒരു വൃദ്ധന്‍ മുമ്പത്തെ ജീര്‍ണോദ്ധനത്തിന് കാരണക്കാരനായി എന്ന് പറയാം.

                 ശ്രീ വനശാസ്താവിന്‍റെ പടിഞ്ഞാറ് ഭാഗത്ത്‌ ഒരു കുളമുണ്ട്. സന്നിധിയിലെ പൂജാദി കര്‍മ്മങ്ങള്‍ക്ക് തീര്‍ത്ഥമായി ഇതിലെ ജലം പുരാതന കാലം മുതല്‍ക്കെ ഉപയോഗിച്ച് വരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു. അതുകൊണ്ട് ഇതൊരു “തീര്‍ത്ഥകുളം” ആണെന്ന് തന്നെ പറയാം.(വനശാസ്താവിന്‍റെതീര്‍ത്ഥം)പ്രധാനകുളത്തിലെ വെള്ളം രണ്ടു തവണ വറ്റിച്ചപോഴെല്ലാം ദേവന്‍റെ മുതല ഈ കുളത്തിലേക്ക്‌ വന്നു വിസ്മയം സൃഷ്‌ടിച്ച കാര്യം മുമ്പേ പറഞ്ഞുവല്ലോ. മൈതാനങ്ങളില്‍ മേഞ്ഞു നടക്കുന്ന പശുക്കള്‍ക് ഇഷ്ടാനുസരണം വെള്ളം കുടിക്കാനുള്ള സൗകര്യം ഈ കുളത്തിലുണ്ട്.

ശ്രീ ക്ഷേത്രത്തിലെ മറ്റു സന്നിദ്ധ്യങ്ങള്‍

                ദേവാലയത്തിന്‍റെ വടക്കു-കിഴക്ക് ഭാഗത്ത്‌ ഗുഹക്ക് മുകളിലായി ഗണപതി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദേവാലയമുണ്ട്. സാധാരണയായി പ്രധാന ദേവാലയത്തിന് മുമ്പിലായി വടക്കു-കിഴക്ക് ഭാഗത്ത്‌ ഗണപതി സന്നിധി കാണുക അസാധ്യമാണ്. എന്നാല്‍ അനന്തപുരത്തിന്‍റെ ദൈവിക  വിചിത്രതയെ പരാമര്‍ശിക്കപെടുന്ന ഒരു വിഷയമാണിത്. പുരാതന കാലത്ത് ഇവിടെ കടുശര്‍ക്കരയോഗത്തിലുള്ള ഗണപതി വിഗ്രഹം ഉണ്ടായിരുന്നുവെന്നും അഭിഷേകാദി കര്‍മ്മങ്ങളാല്‍ അത് വിരൂപ്പമായിയെന്നും പ്രശ്നത്തില്‍  തെളിഞ്ഞു വന്നു. ഇപ്പോള്‍ കാണുന്ന ശിലാ വിഗ്രഹത്തിനു മുമ്പുണ്ടായിരുന്ന ഈ  വിഗ്രഹത്തെയെടുത്ത് ജലത്തില്‍ നിക്ഷേപിച്ചുവെന്നു പറയപ്പെടുന്നു. ശിലപികളുടെ ആവശ്യപ്രകാരം ഈ വിഗ്രഹം വീണ്ടെടുത്തു സംഗ്രഹമുറിയില്‍ സൂക്ഷിചിടുണ്ട്. ഗണപതി ദേവാലയത്തിനു മുമ്പില്‍ തന്നെ മേല്‍ക്കുരയില്ലാത്ത നമസ്കാര മന്ദ്ദപമുണ്ട്. ഗണപതിഹോമങ്ങള്‍ വളരെ മുമ്പുതന്നെ പഞ്ചാംഗ വിധി  പ്രകാരം നടത്തിവന്നിരുന്നുവെന്നു അറിയാന്‍ സാധിച്ചു.

                ഗണപതി ദേവാലയ ത്തിന്‍റെ വലത്ത് ഭാഗത്തായി ഒരു ശിലാ ലേഖനമുണ്ട്. എന്താണ് ഇതില്‍ എഴുതിയിട്ടുള്ള തെന്നു മനസ്സിലാക്കിയെടുക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. പുആതന ദ്രാവിഡ ഭാഷകളെല്ലാം മിശ്രണം ചെയ്ത് ശിലയില്‍ എഴുതിയിരുന്നു. കൂടതലായും ആ കാലത്തെ തുളുലിപിയെ ആശ്രയിച്ച് എഴുതിയിട്ടുണ്ടെന്ന് പണ്ഡിതന്മാരുടെ അഭിമതം. ദേവാലയ ത്തിന്‍റെ നിയമാവലികളെയും സാമ്പത്തിക സ്ഥിതിയെയും പറ്റി ഈ ലിഖിതങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ടാകമെന്നു നമുക്ക് അനുമാനിക്കാം. ഏതു വിധത്തിലെങ്കിലും ഈ ലിഖിതം വായിച്ചു അര്‍ഥം മനസ്സിലാക്കാന്‍ സാധിച്ചാല്‍ ഇതിലുള്ള നിഗൂഡമായ പല വിവരങ്ങളും വെളിച്ചത്ത് കൊണ്ടുവരാന്‍ സാധിക്കും എന്നുള്ളതില്‍ യാതൊരു സംശയവും വേണ്ട.

                ഗണപതി ദേവാലയത്തിന്‍റെ ഇടതു വശത്തായി രക്തേശ്വരിയുടെ സന്നിധിയുണ്ട്. വളരെ പഴക്കമുള്ള ഒരു വലിയ അരയാല്‍ വൃക്ഷത്തിന്‍റെ തറ ഇതിനെ സ്പര്‍ശിച്ചിരിക്കുന്നതായി കാണാം. പലതരം സര്‍പ്പങ്ങളുടെ അധിവാസ സ്ഥലമായ ഈ വൃക്ഷ പരിസരത്ത് എത്രയോ തവണ സര്‍പ്പങ്ങളെ   കണ്ടുവരുണ്ട്. പണ്ട് തന്ത്രി കുടുംബക്കാര്‍ അന്യ നാട്ടിലേക്ക് വീട് വിട്ടുപോകുമ്പോള്‍ അവരുടെ ആരാധന ദൈവമായ രക്തേശ്വരിയെ ഇവിടെ സ്ഥാപിച്ചു പോയതാണെന്നു പ്രശ്നചിന്തയില്‍നിന്നും അറിയാന്‍ കഴിഞ്ഞു. സംക്രമ ദിവസങ്ങളിലും കൂടാതെ എല്ലാ ചോവാഴ്ച്ചകളിലും രക്തേശ്വരിക്ക് തംബില കര്‍മ്മാദികള്‍  നടത്തി വരുന്നു. പച്ചരിയും തെങ്ങേയും നൈവേദ്യം ചെയ്യുനതാണ് ഈ വഴിപാടു. ഇതിന്‍റെ ഇടതു ഭാഗത്തായി യക്ഷിയുടെ കല്ല്‌ കാണാം. ദേവാലയത്തിന്‍റെ രക്ഷാ ദേവനായി ഇവിടെ ആരാധിച്ചുവരുന്നു. തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ തംബില നല്‍കാറില്ല. അങ്ങനെ നല്‍കിയാല്‍ നാലാം ദിവസം തെയ്യം  കോലം  നടത്തണം. തംബില കര്‍മ്മം നടത്തുന്ന സമയത്ത് സ്ത്രീകള്‍ പ്രാകാരത്തിന് അകത്തു ഇരിക്കാന്‍ പാടില്ലായെന്നുള്ളത് പണ്ടുമുതലേയുള്ള ആചാരമാണ്. യക്ഷി ഘോരസ്ത്രീ രൂപം പൂണ്ട് ഇവിടെയെല്ലാം അലഞ്ഞു തിരിഞ്ഞു നടക്കുന്ന സമയമായതിനാല്‍ ഈ ഘോര രൂപം കണ്ടു ഭയപ്പെടാതിരിക്കാനാണ് ഈ  ക്രമം വന്നത് എന്നാണ് ഐതിഹ്യം. ഇപ്പോള്‍ നടക്കുന്ന ജീര്‍ണോദ്ധാരണത്തിന്‍റെ ഭാഗമായി രക്തേശ്വരിയുടെയും യക്ഷിയുടെയും സ്ഥാനങ്ങള്‍ മാറ്റി സ്ഥാപിക്കുന്നതാണ്.

വേദാവതി സാന്നിദ്ധ്യം

   അനന്തപത്മനാഭസ്വാമി,സമ്പത്തിന്‍റെ പ്രതിരൂപങ്ങലെന്നും പറയപ്പെടുന്ന ശ്രീദേവിയുടെയും ഭൂദേവിയുടെയും മദ്ധ്യത്തില്‍ വൈകുണ്ടത്തില്‍ ഇരിക്കുന്ന കാഴ്ച ശ്രീകോവിലില്‍ കാണാന്‍ സാധിക്കും. ത്രേതായുഗത്തില്‍ സീതാദേവി തന്‍റെ മുജ്ജന്മ പുണ്യംകൊണ്ട് ശ്രീമാഹാവിഷ്ണുവിന്‍റെ അവതാരരൂപമായ ശ്രീ
രാമനെ കല്യാണം കഴിക്കുന്നു. ആ സീതാദേവിയുടെ കഴിഞ്ഞ ജന്മമാണ് വേദാവതി, ശ്രീമന്നനാരായണന്‍ തന്നെ പത്നിയായി സ്വീകരിക്കണമെന്ന അതിയായ
മോഹത്തോടുക്കൂടി ഘോര തപസ്സുചെയ്തു. ശ്രദ്ധാഭക്തിയോടും അചഞചലമായ മനസോടുംകൂടി ശ്രീമന്നനാരായണനെ ഭജിച്ചു കൊണ്ടിരുന്നു. വേദാവതിയുടെ ഭക്തിയില്‍ സസന്തോഷിച്ച ശ്രീമന്നനാരായണന്‍ തന്‍റെ അവസ്ഥ മനസിലാക്കി മന്ദഹാസം പൂണ്ടു അര്‍ദ്ധ്നീല്‍മീനനേത്രനായി കാണപെട്ടു. ദ്വീപത്നി സമേതനായ ശ്രീ അനന്തപത്മനാഭസ്വാമി വേദാവതി യെ തന്‍റെ പത്നിയായി സ്വീകരിക്കാന്‍ സമ്മതിച്ചില്ലാ. മരിച്ചു കഠോരതപസ്സനുഷ്ടിച്ച വേദാവതിയുടെ മനസാ പ്രശംസിച്ചു വേദാവതിക്ക് ഒരു സ്ഥാനം തന്‍റെ കണ്‍ മുമ്പില്‍ കൊടുത്തു. ഇതിന്‍റെ പ്രതീകമായാണ് വേദധാവതി സാന്നിദ്ധ്യം ഇവിടെ ഉണ്ടായത്. പ്രകാരത്തിനു വെളിയില്‍ മേടരാശിയില്‍ ഈ പുതിയ സാന്നിദ്ധ്യം കല്പിചിരിക്കുന്നു.

ശ്രീജലദുര്‍ഗ്ഗ

               ദേവാലയത്തിന്‍റെ വടക്ക് -കിഴക്ക് മൂലയില്‍ കുളത്തില്‍ തന്നെയാണ് ശ്രീ ജലദുര്‍ഗ്ഗയുടെയും സ്ഥാനം. വെള്ളത്തില്‍ തന്നെയാണ് ഈ
മഹാദുര്‍ഗ്ഗയെ പ്രതിഷ്ടിച്ചത്. സിംഹവാഹിനിയായ ജലദുര്‍ഗ്ഗയുടെ വിഗ്രഹം ചന്ദ്രകാന്ത ശിലയാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. വിഗ്രഹത്തിനു ചില
ന്യൂനതകള്‍ ഉള്ളതിനാലും പുരാതന കാലത്ത് ഈ സാന്നിദ്ധ്യം ഇവിടെ യില്ലാതിരുന്നതിനാലും ഇതിന്‍റെ സ്ഥാനം മാറ്റണമെന്നുണ്ട്. ജീര്‍ന്നോദ്ധാരണ
പരിപാടികള്‍ പൂര്‍ത്തിയാകുന്നത്തോടപ്പം ജലദുര്‍ഗ്ഗയുടെ സ്ഥാനം മാറാനും സാധ്യത ഉണ്ട്. കര്‍ക്കിട മാസത്തിലെ എല്ലാ നാളുകളിലും ശ്രീ
ജലദുര്‍ഗ്ഗയ്ക്ക് ഭക്തജനങ്ങള്‍ ദുര്‍ഗ്ഗ നമസ്കാര പൂജ നടത്തുന്നുണ്ട്.

വീരഭദ്രനും ഉള്ളക്കുളു ദൈവങ്ങളും

               ഭൂതാരാധനയ്ക്ക് പേരുകേട്ട സ്ഥലങ്ങളാണ് ഈ പ്രദേശങ്ങളെല്ലാം. ‘രാജം ദൈവം ’എന്നറിയപെടുന്ന പൂമാണി, കിന്നിമാനി ദൈവങ്ങളെ ഉള്ളാക്കുളു സങ്കല്‍പ്പത്താല്‍ ആരാധിച്ചുവരുന്നു. ആ ഉള്ളാക്കുളു ദൈവങ്ങള്‍ ഇവിടെ നിലയുറപ്പിചിരിക്കുകയാണ്. പുരാതന കാലത്ത് ഉത്സവപ്പിറ്റെന്നു ഈ ദൈവങ്ങള്‍ക്ക് “കോലം”കൊടിത്തിരുന്നുവെന്നു പ്രശ്നം മുഖേന മനസിലായി. വണ്ടിയിലിരുന്നു ദേവാങ്കണത്തില്‍ എത്തുന്ന ഈ കോലങ്ങളുടെ പ്രാരംഭം ബണ്ടിയഡക്ക എന്നറിയപെടുന്ന ഒരു വലിയ കോട്ടയാണ്. ഇവിടെയാണ്‌ വണ്ടി കഴുകുന്ന രണ്ടു കുളങ്ങളുള്ളത്. അവിടെവിടെയായി വണ്ടിച്ചക്ക്രങ്ങള്‍
താഴ്ന്നു പോയതെന്ന് തോന്നിപ്പിക്കുന്ന പാടുകളുള്ള കുളങ്ങള്‍ കണ്ടാല്‍ ദൈവികവും പ്രകൃതിയായുള്ള സംഭവങ്ങളും പരസ്പരം യോജിച്ച പോലെ തോന്നിപോക്കും ഉള്ളാക്കുളം ദൈവത്തിന്‍റെ ആയുധങ്ങളായി സങ്കല്പിചിരുന്നുവ ഇപ്പോള്‍ ഗോപുരത്തിന്‍റെ തെക്കേ മൂലയില്‍ വച്ചിട്ടുണ്ട്. ഇതിനോടോപ്പും വീരഭദ്രന്‍റെ ഗധയു ഉണ്ട്.  എല്ലാ സങ്ക്രമദിവസങ്ങളിലും ഇവിടെയും തബിലം അനുഷ്ടിക്കാറുണ്ട്. പ്രശ്നം മുഖേന ഇതിന്‍റെ സ്ഥാനം
മാറ്റെണ്ടാതായിട്ടുണ്ട് .

വാര്‍ഷികോത്സവം

               ശ്രീ അനന്തപത്മനാഭസ്വമി ക്ഷേത്രത്തില്‍ കൊടിമരമില്ല. മുബെങ്ങാനും ഉണ്ടായിരുന്നുതായി തെളിവും ഇല്ല. അതിനാല്‍ ബലിക്കല്ലിനെ മാത്രം ആധാരമാക്കി ഒരു ദിവസത്തെ ആഘോഷം കൊണ്ടാടാരുണ്ട്‌. ഇവിടെ ഉത്സവമൂര്‍ത്തിയെ അലങ്കരിച്ചു കുളത്തിനുപുറത്തു നൃത്ത സഹിതമാണ്
ബലിയുത്സവം നടത്താറ്. ശ്രീ ഭഗവാന്‍റെ ഉത്സവത്തിനു പ്രധാനവും ആകര്‍ഷണീയവും ഒരു കാഴ്ചയാണ് തെപ്പോല്‍സവം. രണ്ടു തോണികളെ പരസ്പ്പരം ബന്ധിപ്പിച്ച് വിദ്ദ്യുത് ദീപാലംകൃതമായി സഞ്ചരിക്കുന്നതാണ് തെപ്പോല്‍സവം. ഉത്സവ മൂര്‍ത്തിയെ അലങ്കരിച്ചു തലയില്‍ വെച്ച് തന്ത്രിയവര്‍കളോടൊപ്പം ഈ തോണിയില്‍ കയറി ക്ഷേത്രത്തിനു പ്രദക്ഷിണം ചെയ്യുന്ന കാഴ്ച എല്ലാവരെയും ആകര്‍ഷിക്കും എന്നുളത്തില്‍ സംശയമില്ല. തെപ്പോത്സവം കാണാന്‍ വേണ്ടി നാട്ടിലെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള ജനങ്ങള്‍ തിങ്ങിക്കൂടുന്ന ആ മംഗള മുഹൂര്‍ത്തം അവിസ്മരണീയമായി എന്നും മനസ്സില്‍ നിലനില്‍ക്കും. ഇപ്പോള്‍ നടന്നു വരുന്ന ജീര്‍നോദ്ധാരണ പ്രവൃത്തികള്‍ക്കുശേഷം ഉത്സവനാള്‍ പുനര്‍നിര്‍ണ്ണയിക്കേണ്ടതുണ്ട്.
 
ഒരു കാലഘട്ടത്തിന്‍റെ മഹാദേവാലയം

പ്രാചീന കാലത്ത് നിലനിന്നിരുന്ന ഈ ക്ഷേത്രം കഴിഞ്ഞ കാലഘട്ടത്തിലെ ചില സംഭവങ്ങള്‍ക്ക് സാക്ഷിയായിരുന്നിരിക്കണം. ഈ മഹാക്ഷേത്രം ഒരു വലിയ
സാംസ്കാരിക വളര്‍ച്ചയുടെ മൂലസ്ഥാനം എന്ന് പറയാവുന്നത്തില്‍ പല കാരണങ്ങളുമുണ്ട്. ചുറ്റുമുള്ള സര്‍പ്പക്കെട്ട് എന്ന ആവരണ മതില്‍ ഈ നിഗമനത്തിന് ആക്കം കൂടുന്നു.

 നിര്‍ലോഭമായി വൈഷ്ണവ ചൈതന്യത്തെ അനുഭവിക്കാന്‍ ഉതകുന്ന ഒരു പുണ്യ പ്രേരണ നല്‍ക്കുന്നതാണ് ഇവിടുത്തെ അന്തരീക്ഷം. ഏകാഗ്രതയോടെ ഇരുന്നു പ്രാര്‍തിക്കാനുള്ള ആ അനര്‍ഘ നിമിഷം ലൌകിക ജീവിതത്തിന്‍റെ ആകുലതകളെ ലഘുകരിക്കുമെന്നതില്‍ സംശയമില്ല. മാനസ്സിക പിരിമുറക്കത്തില്‍നിന്നും മുക്തനാകാന്‍ ആശിക്കുന്ന ഓരോ വ്യക്തിയും ഇവിടെ വന്നു ധ്യാന – ഭജനകളില്‍ മുഴുകിയാല്‍ ശാന്തി, സമാധാനം എന്നീ അമൂല്യ സമ്പത്തുകളെ സ്വായത്തമാക്കാന്‍ സാധിക്കുമെന്ന് ഗ്രഹിച്ചവര്‍ പറയുന്നു. അങ്ങനെയുള്ളവരുടെ പ്രയാസങ്ങള്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കേണ്ടതായും വന്നിട്ടുണ്ട്. കാരണം യതിശ്രേഷ്ഠര്‍ തങ്ങളുടെ തപോബലത്തിന്‍റെ ശക്തികൊണ്ട് ദൈവീക ചൈതന്യം രൂപപ്പെടുത്താന്‍ വേണ്ടി ഇവിടം ഉപയോഗിച്ചിരുന്നു. ശരീരത്തില്‍ അനുഭവപ്പെടുന്ന പല രോഗങ്ങളെയും ശമിപ്പിക്കാന്‍ വേണ്ടി ഈ കുളത്തിലെ തീര്‍ത്ഥം അനുഗ്രഹമായിട്ടുണ്ട്. പല അനുഭവസ്ഥരും ആ കാര്യം ഇവിടെ വ്യക്തിമായി പറിഞ്ഞിട്ടുണ്ട്.

          ഈ യാന്ത്രിക യുഗത്തില്‍ നമ്മുടെ മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ പരക്കം പായുകയാണ്. ഒപ്പം ദുരന്തങ്ങളുടെ ശൃംഖല നമ്മെ ഒഴിയാതെ
പിന്തുടരുകയാണ്. ഈ സന്തര്‍ഭത്തില്‍ അശാന്തിയാകുന്ന അഡകാരത്തെ നീക്കി ശാന്തിയുടെ ആദ്ധ്യാത്മിക വെളിച്ചം കൊളുത്താന്‍ നാം തുനിയെണ്ടാതാണ്. ദൈവിക അനുഷ്ടാനങ്ങളുടെ ആദ്ധ്യാത്മിക ചിന്തകള്‍ക്ക് അവസരം കൈവരെണ്ടാതുണ്ട്.

           മോക്ഷം എന്ന പരമലക്ഷ്യത്തില്‍ (നാം ) മനുഷ്യര്‍ പ്രാപ്തരാകേണ്ടാതുണ്ട്. പരസ്പര സ്നേഹം സൗഹാര്‍ദ്ദം ഈശ്വര വിചാരം
എന്നിവയിലൂടെ മാത്രമേ ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ സാധിക്കുകയുള്ളു. അതിനുള്ള കഴിവ് ദൈവം എല്ലാവര്‍ക്കും നല്കുമാറാകട്ടെ