ദൈവത്തിന്റെ സ്വന്തം നാട് എന്ന് പ്രസിദ്ധിയാര്‍ജ്ജിച്ച കേരളം പേരു സൂചിപ്പിക്കുന്നതുപോലെതന്നെ ദേവിദേവന്മാരുടെ ജന്മനാടാണ്. വിസ്തീര്‍ണം കുറവാണെങ്കിലും ക്ഷേത്രങ്ങളും മറ്റു ആരാധനാലയങ്ങളെകൊണ്ട് സമ്പന്നമാണിവിടം.വടക്ക് കാസറഗോഡ് മുതല്‍ തെക്ക് തിരുവനന്തപുരംവരെയായി നാനാജാതി മതസ്ഥരുടെ വൈവിദ്ധ്യമാര്‍ന്ന ആരാധനാലയങ്ങള്‍ തന്നതായ ഗതകാല പ്രൌടിയോടെ വാസ്തുശിലപത്തിന്റെ മഹിമ വിളിച്ചോതും വിധം ഭക്തരുടെ മനോധര്‍മ്മത്തിനനുസരിച്ച് നിത്യനൂതനമായി നിലകൊള്ളുന്നു.പരശുരാമ സൃഷടിയായ ഈ കൊച്ചുകേരളം ആദ്ധ്യാത്മികതയിലും സാംസ്കാരിക മഹത്വത്തിലും പുകള്‍പെറ്റ നാടാണ്. ക്ഷേത്രങ്ങളെ സംബഡിച്ച ഐതിഹ്യങ്ങളും ഇക്കാര്യം വെളിപെടുത്തുന്നു. ഒരു ഭാഗത്ത് നീടുകിടക്കുന്ന പശ്ചിമഘട്ട പര്‍വ്വനിരകള്‍,, മറ്റുഭാഗത്ത് വിശാലമായ ഭൂപ്രദേശം, മറ്റുരണ്ടുഭാഗങ്ങള് ജലവൃതമായിരിക്കുന്നതുമൂലം ജനങ്ങള്‍ക്കും ദേവതകള്‍ക്കും അധിവാസയോഗ്യമായിരിക്കുന്നു. വെള്ളം ധാരാളമുള്ള പ്രദേശങ്ങള്‍ ,കുന്നിന് പ്രദേശങ്ങള്‍ ,പൂന്തോപുകള് എന്നിവിടങ്ങളിലെല്ലാം ദൈവസാന്നിദ്ധ്യമുണ്ടാവും എന്നാണ് ആഗമ ശാസ്ത്രം .